X
    Categories: keralaNews

വോട്ട് ചോദിക്കുമ്പോള്‍ സോപ്പിടാന്‍ മറക്കരുതെന്ന് മലപ്പുറം കളക്ടര്‍

മലപ്പുറം: കോവിഡ് കാലത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹാസ്യത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പുമായി മലപ്പുറം ജില്ലാ കളക്ടര്‍. ‘വോട്ട് ചോദിക്കുമ്പോള്‍ സോപ്പിടാന്‍ മറക്കരുത്’-എന്നാണ് കളക്ടറുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മാത്രം മതിയെന്ന ഉണര്‍ത്തലും പോസ്റ്ററിലുണ്ട്. കോവിഡ് കാലമായതിനാല്‍ കടുത്ത നിബന്ധനകളാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോവിഡ് കാലമായതിനാല്‍ വീടുകളിലേക്ക് കയറിച്ചെല്ലുന്നതും കൂടുതല്‍ ആളുകള്‍ കൂടുന്നതും കോവിഡ് പ്രോട്ടോകോള്‍ ലംഘനമാവുമോ എന്നത് മാത്രമല്ല വീട്ടുകാര്‍ക്ക് ഇഷ്ടമാവുമോ എന്നതും പ്രധാനമാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് സ്ഥാനാര്‍ത്ഥികളുടെ ഇടപെടലുകള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: