X

കൊലപാതകത്തിന് എം.എല്‍.എയുടെ ഗൂഢാലോചന, ഇത് ക്രൂരത വര്‍ധിപ്പിക്കുന്നു, സംസ്ഥാനത്തിന് നാണക്കേട്; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉയര്‍ന്ന തലത്തില്‍ ആലോചിച്ച് നടപ്പാക്കിയ കൊലപാതകമായിരുന്നു പെരിയയിലേതെന്നും ഇത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

എം.എല്‍.എ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ കേസിനെ സവിശേഷമാക്കുന്നത് അതാണ്. കൊലപാതകത്തിന് എം.എല്‍.എയുടെ ഗൂഢാലോചന അടക്കം ഉള്‍പ്പെടുന്നത് സംഭവത്തിന്റെ ക്രൂരത വര്‍ധിപ്പിക്കുന്നു. കൊലപാതകത്തിന്റെ സ്വഭാവം നോക്കിയാല്‍ ശിക്ഷ പോര.

അതാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വികാരം. അതിനൊപ്പമാണ് യു.ഡി.എഫും കോണ്‍ഗ്രസും. ഇത്തരം കൊലപാതകങ്ങള്‍ നടന്നാലും കുറ്റവാളികളെ നോക്കാനാളുണ്ട് എന്ന അവസ്ഥ ഇവിടെ ഉണ്ടായിരുന്നു. ആ നിര്‍ഭാഗ്യകരമായ അവസ്ഥ ഇപ്പോഴില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷ കിട്ടുമെന്നതാണ് ഈ കേസിലെ ഗുണപാഠമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

webdesk18: