ജനങ്ങള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍ക്കാനുമുള്ള ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന സൂചനയുമായി മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷറഫ്. ഫേസ്ബുക്ക് വഴിയാണ് എ.കെ.എം അഷറഫ് സംഭവം അറിയിച്ചത്. ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ സുഗമമാക്കാനും പരാതികള്‍ സ്വീകരിക്കുന്നതിന്റെയും പരിഹാരം കാണുന്നതിന്റെയും വേഗത വര്‍ദ്ധിപ്പിക്കാനുമാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആപ്പിന്റെ ആവശ്യകഥ നല്ലവണ്ണം മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലോകത്തിന്റെ ഏത് കോണിലിരുന്നും എംഎല്‍എയുമായി ബന്ധപ്പെടാന്‍ മഞ്ചേശ്വരത്തുള്ളവര്‍ക്ക് ആയാല്‍ അത് നാടിന്റെ വികസനവും പുരോഗതിയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിറവേറ്റപ്പെടാന്‍ വലിയ ഹേതുവായി മാറുമെന്നതില്‍ സംശയമില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആപ്പിന്റെ പണിപ്പുരയിലാണെന്നും വളരെ പെട്ടെന്ന് തന്നെ ആപ്പിന്റെ ലോഞ്ചിങ് വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.