X

‘രാഹുലിനെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ല’; കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി രണ്ടാമത്തെ എം.എല്‍.എയും രാജിയിലേക്ക്

പനാജി: രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഗോവയില്‍ രണ്ടാമത്തെ എം.എല്‍.എയും രാജിപ്രഖ്യാപിച്ചു. വിശ്വജിത്ത് റാണെക്ക് പിന്നാലെ രാജിപ്രഖ്യാപിച്ച് സാവിയോ റോഡ്രിഗസ് ആണ് രംഗത്തെത്തിയത്.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതില്‍ ദേശീയ നേതൃത്വത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തിയാണ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നത്. 40 അംഗ നിയമസഭയില്‍ 17 എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രണ്ട് എം.എല്‍.എമാര്‍ രാജിവെച്ചത്.

രാഹുല്‍ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ദിഗ് വിജയ്‌സിങ് ആണ് ഗോവയിലെ നഷ്ടത്തിന് ഉത്തരവാദി. അനുകൂലമായ ജനവിധി ഉന്നത നേതൃത്വം പാഴാക്കിക്കളഞ്ഞെന്നും സാവിയോ പറഞ്ഞു. നേരത്തെ വിശ്വജിത്ത് റാണെ രാജിവെച്ചിരുന്നു. ഗോവയില്‍ ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പ്പിച്ച വിശ്വാസത്തെ പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും വിശ്വജിത്ത് റാണെ ആരോപിച്ചിരുന്നു.

chandrika: