തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചത്.ബിജെപി സർക്കാരിന് കീഴിൽ ബിജെപിയിതര സംസ്ഥാനങ്ങൾ നേരിടുന്ന സാമൂഹിക നീതി നിഷേധത്തിന് എതിരായ പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഡിഎംകെ യോഗം വിളിച്ചത്.വിവിധ പ്രതിപക്ഷ കക്ഷികളെ പ്രതിനിധീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാർഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ ടി മുഹമ്മദ് ബഷീർ, വൈക്കോ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ബിജെപിയെ തുറന്ന് എതിർക്കേണ്ട രാഷ്ട്രീയ സന്ദർഭമാണെന്ന സന്ദേശമാണ് യോഗം നൽകിയത്