Categories: indiaNews

അഴിമതി തുറന്നു കാട്ടണം ; കേന്ദ്ര പദ്ധതികൾ നടപ്പാക്കിയതിൽ 7.50 ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകൾ ഉണ്ടെന്ന് എം.കെ.സ്റ്റാലിൻ

കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയതിൽ 7.50 ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ വിജയത്തിനായി ആഹ്വാനം ചെയ്ത എം.കെ സ്റ്റാലിന്‍. ബിജെപിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തുറന്നുകാട്ടാന്‍ പാര്‍ട്ടി അംഗങ്ങളോട് ആഹ്വനം ചെയ്‌തു.2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറുമ്പോൾ ഇന്ത്യയുടെ കട ബാധ്യത 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബിജെപി ഭരണത്തിൽ അത് 155 ലക്ഷം കോടി രൂപയായി ഉയർന്നു. അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമയാണ് അദ്ദേഹം പറഞ്ഞു.

webdesk15:
whatsapp
line