ചെന്നൈ: സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള ഇ.ഡി നടപടിയെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇ.ഡി നടപടി ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇ.ഡിയെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് അതിരുകടന്ന നീക്കമാണ്. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഉത്തരമില്ലാത്തതിനാലാണ് ഇത്തരം തന്ത്രങ്ങളിലൂടെ വിഷയത്തെ വഴിതിരിച്ച് വിടുന്നത്. ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതിന് പകരം എതിരാളികളെ രാഷ്ട്രീയമായി നേരിടണം അദ്ദേഹം വ്യക്തമാക്കി.