സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി എംകെ രാഘവന്‍. പതിനായിരക്കണക്കിന് ആളുകളെ തെരുവിലാക്കി, കിടപ്പാടം നഷ്ടപ്പെടുത്തി അടിച്ചേല്‍പ്പിക്കുന്ന സില്‍വര്‍ ലൈനിനു വേണ്ടി നിയമ വിരുദ്ധമായ സര്‍വേ കല്ലിടലാണ് നടക്കുന്നതെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. ഒരു സാധാരണ പദ്ധതി നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും പാലിക്കാതെയാണ് ഒരു മെഗാ പ്രോജക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നത്. കെറെയിലിനെതിരെ നാടെങ്ങും ഉയരുന്ന പ്രതിഷേധം എത്ര കാലം സര്‍ക്കാറിന് കണ്ടിട്ടില്ലെന്ന് നടിക്കാന്‍ സാധിക്കുമെന്നും എംകെ രാഘവന്‍ ചോദിച്ചു. പുരയിടത്തിലും കൃഷിയിടത്തിലും അനുവാദമില്ലാതെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് കല്ലായിയില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എംകെ രാഘവന്‍ എംപി സ്ഥലം സന്ദര്‍ശനം നടത്തി.