കോഴിക്കോട്: ‘നാടിനൊപ്പം നന്മയോടൊപ്പം’ എന്ന മുദ്രാവാക്യവുമായി എം.കെ രാഘവന്‍ എം.പി നയിക്കുന്ന യു.ഡി.എഫ് ജില്ലാക്കമ്മറ്റിയുടെ ജനഹൃദയ യാത്രയുടെ രണ്ടാം ദിനത്തെ പര്യടനം കൊടുവള്ളി മണ്ഡലത്തിലെ അണ്ടോണയില്‍ മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ദേവദാസ് കുട്ടമ്പൂര്‍, അഡ്വ. പി എം നിയാസ്, യു.വി ദിനേശ് മണി, ദിനേശ് പെരുമണ്ണ, പി.സി ഹബീബ് തമ്പി സംസാരിച്ചു. കത്തറമ്മല്‍, കച്ചേരിമുക്ക്, എളേറ്റില്‍ വട്ടോളി എന്നിവിടങ്ങളിലെ പര്യടന ശേഷം ജാഥ ബാലുശ്ശേരി മണ്ഡലത്തില്‍ പ്രവേശിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, നാസര്‍ എസ്റ്റേറ്റ് മുക്ക് പ്രസംഗിച്ചു. പൂനൂര്‍, എകരൂല്‍, ഇയ്യാട്, കരിയാത്തങ്കാവ്, ബാലുശ്ശേരി ടൗണ്‍, കോക്കല്ലൂര്‍, കണ്ണംങ്കോട്, കൂമുള്ളി, കണ്ണിപൊയില്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അത്തോളി അത്താണിയിലെ സമാപനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി. സി ജനറല്‍ സെക്രട്ടറി വി.എ നാരായണന്‍ മുഖ്യാഥിതിയായി. മൂന്നാം ദിനമായ ഇന്ന് ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
- 6 years ago
chandrika
Categories:
Video Stories