X

എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിബന്ധന പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് എംകെ മുനീറിന്റെ കത്ത്

തിരുവനന്തപുരം: പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ കത്ത് അയച്ചു.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ഭാഗമായി പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ നാട്ടില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുമ്പോള്‍ 1800 രൂപ മുടക്കി ആര്‍ടിപിസിആര്‍ വീണ്ടും ചെയ്യണം. തുടര്‍ന്ന് ക്വാറന്റെയ്ന്‍ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടതായി ഉണ്ട്.

കുടുംബമായി നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ഇതുമൂലം കടുത്ത സാമ്പത്തിക ചെലവാണ് വഹിക്കേണ്ടി വരുന്നത്. തൊഴില്‍ നഷ്ടവും ദീര്‍ഘകാലമായി തൊഴിലും ശമ്പളവുമില്ലാതെ ദുരിതക്കയത്തില്‍പ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ ആര്‍ടിപിസിആര്‍ പിന്‍വലിക്കണമെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.

Test User: