X

കൊടുവള്ളി എം.എൽ.എ. ഡോ. എം.കെ. മുനീറിന് സ്വീകരണം നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനം നടത്തുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കൊടുവള്ളി എം.എൽ.എ. യുമായ ഡോ.എം.കെ. മുനീറിനും എം.എസ്.എഫ്. മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ ഫാത്തിമ തഹലീയകും കുവൈത്ത് കെ.എം.സി.സി. കൊടുവള്ളി മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. ഫഹാഹീൽ മെഡ്-എക്സ് മെഡിക്കൽ സെന്റെർ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട്‌ ശറഫുദ്ധീൻ കണ്ണേത്ത് ഉദ്‌ഘാടനം ചെയ്തു. കെ.എം.സി.സി. മണ്ഡലം സെക്രട്ടറി ജരീർ നരിക്കുനി അദ്ധ്യക്ഷനായിരുന്നു.

മെഡ്-എക്സ് ചെയർമാൻ മുഹമ്മദലി, കെ.എം.സി.സി. ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ ഫാസിൽ കൊല്ലം,ജില്ലാ ജനറൽ സെക്രട്ടറി ഓ.കെ. മുഹമ്മദ്‌ അലി ആശംസകളർപ്പിച്ചു. ഡോ.എം.കെ. മുനീറും അഡ്വ. ഫാത്തിമ തഹലിയയും സംസാരിച്ചു. ശക്കൂർ കോട്ടകവയൽ, ഫൈസൽ ഓമശ്ശേരി, നാസർകുടുകിൽ, ബഷീർ വാവാട്, അഷ്‌റഫ്‌ കൊടുവള്ളി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഷാഫി കൂടത്തായി സ്വാഗതവും സലീം പരപ്പൻ പൊയിൽ നന്ദിയും പറഞ്ഞു.

webdesk14: