ആലപ്പുഴ: ബിജെപിയുടെ സാന്നിധ്യമില്ലാത്ത കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘ്പരിവാറിനെതിരെ സംസ്ഥാനത്ത് നടത്തുന്ന വിമര്‍ശനങ്ങള്‍ ഉത്തരേന്ത്യയില്‍ പോയി നടത്താന്‍ ധൈര്യം കാട്ടുമോയെന്ന് മുസ്‌ലിംലീഗ് നിയമസഭ കക്ഷി നേതാവ് ഡോ. എം. കെ മുനീര്‍ ചോദിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആലപ്പുഴ പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയാണോ, രാഹുലാണോ ഇടതുപക്ഷത്തിന്റെ ശത്രുവെന്ന് പിണറായി വ്യക്തമാക്കണം.
മുസ്‌ലിംലീഗിന്റെയും യുഡിഎഫിന്റെയും മുഖ്യശത്രു ബിജെപിയാണ്. എന്നാല്‍ സംസ്ഥാനത്ത് യുഡിഎഫ് മത്സരിക്കുന്നത് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനോടാണ്. ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് മാത്രമേ കഴിയു.
ഇടത് പക്ഷത്തെ വിജയിപ്പിച്ചാല്‍ കേന്ദ്രത്തില്‍ ബിജെപിക്കെതിരെ അവര്‍ക്ക് ഒന്നുംചെയ്യാനാവില്ല. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നടപടികളാണ് ആവശ്യം. അതിന് യുപിഎക്ക് മാത്രമേ കഴിയു-അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ മുന്നേറ്റത്തെ ഭയന്ന് എല്ലാ വിഷയങ്ങളേയും വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് വോട്ട് നേടാനുള്ള തന്ത്രമാണ് ബിജെപിയുടേത്. ഇത് ജനം തിരിച്ചറിയുന്നുണ്ട്. ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിന് കോണ്‍ഗ്രസിന്റെ വിജയം അനിവാര്യമാണ്. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളില്‍ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചിരിക്കുന്നത്. മിനിമം വരുമാനം ഉറപ്പാക്കുന്ന സ്വപ്‌ന തുല്യമായ പദ്ധതി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ വളര്‍ച്ചക്ക് കരുത്ത് പകരുന്നതാണ്.
വര്‍ഗ്ഗീയ-തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ വര്‍ഗ്ഗീയവാദിയായ സിപി സുഗതനെ പോലും നവോത്ഥാന നായകനാക്കിയ പാരമ്പര്യമാണ് സിപിഎമ്മിന്റേത്. വര്‍ഗ്ഗീയതക്കെതിരെയും തീവ്രവാദത്തിനെതിരെയും സംസാരിക്കാന്‍ സിപിഎമ്മിന് അവകാശമില്ല. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വോട്ട് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച ഹൈദരലി തങ്ങളുടെ പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് വി. എസ് ഉമേഷ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എംനസീര്‍ , ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍ കുട്ടി, പ്രസ്‌ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റ് മഞ്ജുഷ് പങ്കെടുത്തു.
- 6 years ago
web desk 1