മുഖ്യമന്ത്രി എങ്ങനെയാണ് നിയമസഭ പാസാക്കിയ ഒരു നിയമം പിന്‍വലിക്കുകയെന്ന് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ മുനീര്‍. ഇതിന് മുന്‍പ് മുഖ്യമന്ത്രി സിഎഎ കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞതാണെന്നും എന്നിട്ട് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും എം.കെ മുനീര്‍ ഓര്‍മപ്പിച്ചു.
മുന്‍പ് നിയമസഭയില്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാന്‍ തയാറല്ലാത്ത മുഖ്യമന്ത്രി പുറത്തു നല്കുന്ന ഉറപ്പുകള്‍ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
വഖഫ് ബോര്‍ഡ് പിഎസ്സിക്ക് വിട്ട നിയമം നിയമസഭയിലാണ് പാസാക്കിയതെന്നും ഓര്‍ഡിനന്‍സ് സഭയില്‍ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ അതിനെ എതിര്‍ത്തതാണെന്നും എം.കെ മുനീര്‍ പറഞ്ഞു.
ബില്ല് പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച ശേഷം പുറത്തിറങ്ങി അത് നടപ്പാക്കില്ലെന്ന് പറയുന്നതില്‍ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് മുനീര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് പുറത്തുനിന്ന് കാര്യങ്ങള്‍ തീരുമാനിച്ചാല്‍ പോരേ എന്നും അദ്ദേഹം വിമര്‍ശിച്ചു.
വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗ് ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സ്വതന്ത്രമായ നിലപാട്
മതസംഘടനകള്‍ക്ക് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും എം.കെ മുനീര്‍ കൂട്ടിചേര്‍ത്തു.