X

സെന്‍കുമാര്‍: കോടതി വിധി മുഖ്യമന്ത്രി വായിച്ചു നോക്കിയില്ലേയെന്ന് എം.കെ മുനീര്‍

തിരുവനന്തപുരം: സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതിയുടെ ആദ്യവിധി ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി വായിച്ചു നോക്കിയില്ലേയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 56 പേജുള്ള ആ വിധി വായിച്ചു നോക്കിയിരുന്നെങ്കില്‍ വ്യക്തത വരുമായിരുന്നു. വിധി വന്നപ്പോള്‍ ആദ്യം മുഖ്യമന്ത്രി പറഞ്ഞത് നടപ്പാക്കുമെന്നായിരുന്നു. അത് നടപ്പാക്കാതായപ്പോഴാണ് കോടതിയുടെ താക്കീത് ഉണ്ടായിരിക്കുന്നത്. ഡി.ജി.പി ഇല്ലാത്ത കേരളത്തിന്റെ അവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ണാടകയില്‍ ചീഫ് സെക്രട്ടറിക്ക് ഉണ്ടായ ദുരനുഭവം ഇവിടെ ചീഫ് സെക്രട്ടറിക്ക് ഉണ്ടാകാന്‍ പാടില്ല. വിഷയം കൂടുതല്‍ വഷളാക്കാതെ നീതി നടപ്പാക്കുകയാണ് വേണ്ടതെന്നും മുനീര്‍ ആവശ്യപ്പെട്ടു.

chandrika: