കണ്ണൂര്‍: പുതിയ മദ്യ നയം നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ക്രിമിനലിസം വളരുമെന്ന് മുസ്്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. മദ്യ നയത്തിലൂടെ ക്രിമിനലിസത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍.
പുതിയ മദ്യ നയം നടപ്പാക്കിയാല്‍ സാമ്പത്തികമായ നേട്ടമുണ്ടാകില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് ഈ മദ്യ നയമെന്ന് മന്ത്രി വ്യക്തമാക്കണം. ഇടതുസര്‍ക്കാറിന്റെ മദ്യ നയം കൊണ്ട് ആര്‍ക്കും ഒരു നേട്ടമുണ്ടാകാനില്ല. കേന്ദ്രസംസ്ഥാന ഭരണത്തില്‍ ജനജീവിതം ദുസഹമാണ്. സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയാണ് യു.ഡി.എഫ് സമരമെന്നും മുനീര്‍ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ എ.ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, വിവിധ കക്ഷി നേതാക്കളായ സതീശന്‍ പാച്ചേനി, കെ.സുധാകരന്‍, കെ.സുരേന്ദ്രന്‍, അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, കെ.പി മോഹനന്‍, ഇല്ലിക്കല്‍ അഗസ്തി, എ.കെ ബാലകൃഷ്ണന്‍ സംസാരിച്ചു.