X

മിസോറാം മേഖലയിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍

ഡല്‍ഹി: മിസോറാം മേഖലയിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ആസാമില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്. ആസാം-മിസോറാം മേഖലയില്‍ നടക്കുന്ന അക്രമങ്ങളില്‍ 50ലേറെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. നൂറുക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു.

എങ്ങോട്ടു പോകണമെന്നറിയാതെ നിലാരംഭരായ ഇവര്‍ക്ക് നീതി ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. പള്ളികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളുമെല്ലാം ബോംബുകള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും ഇ.ടി ശൂന്യ വേളയല്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു. ആസാം സര്‍ക്കാറാവട്ടെ സ്ഥിതി നിയന്ത്രിക്കുന്നതില്‍ തീര്‍ത്തും പരാജയമാണ്. ഏത് തലത്തിലേക്കും ആളിപ്പടരാന്‍ സാധ്യതയുള്ള സംഭവത്തെ നിയന്ത്രണ വിധേയമാക്കല്‍ രാജ്യത്തിന്റെ ബാധ്യതയാണ്. സംസ്ഥാന വിഷയം എന്ന് ഒഴിഞ്ഞു മാറാതെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

 

Test User: