X

പി.എസ്.സി.യുടെ ഔദ്യോഗിക മുദ്ര ദുരുപയോഗം ചെയ്യുന്നത് കുറ്റകരം

തിരുവനന്തപുരം:കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക എംബ്ലം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് കമ്മീഷന്‍. എംബ്ലം ഉപയോഗിച്ചും കമ്മീഷന്റെ പേരോ സമാനമായ പേരുകളോ ഉപയോഗിച്ചും, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ടെലിഗ്രാം ചാനലുകള്‍, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയൊക്കെ കമ്മീഷന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കുവാനുള്ള സാധ്യതയുണ്ട്.

അതുപോലെ പി.എസ്.സി. അംഗീകൃത കോഴ്‌സുകള്‍ എന്ന രീതിയില്‍ തെറ്റായി പരസ്യം ചെയ്തുകൊണ്ട് വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പുകള്‍, വാര്‍ത്തകള്‍ എന്നിവ നല്‍കുന്ന അംഗീകൃത പത്ര ദൃശ്യമാധ്യമങ്ങള്‍ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എംബ്ലം, പേര്, ഓഫീസ് ചിത്രം എന്നിവ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പ്, വെബ് പേജ്, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍, ടെലിഗ്രാം ചാനല്‍ എന്നിവ നടത്തുന്നതും പി.എസ്.സി. അംഗീകൃതം എന്ന് പരസ്യം ചെയ്തുകൊണ്ട് കോഴ്‌സുകള്‍ നടത്തുന്നതും കുറ്റകരമാണ്. ഇക്കാര്യം അതീവ ഗൗരവത്തോടെ കണക്കാക്കുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

webdesk11: