X
    Categories: indiaNews

‘മിസ്റ്റര്‍ ഇന്ത്യ’ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

വഡോദര: മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ ജഗദീഷ് ലാഡ് (36) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയില്‍ വെച്ചാണ് മരണം. നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ലോകസൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ജഗദീഷ് നിരവധി മത്സരങ്ങളില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാള്‍ ആണ് ജഗദീഷിന്റെ സ്വദേശം. പിന്നീട് മുംബൈയിലേക്ക് മാറി. ശേഷം സ്വന്തം ജിനേഷ്യം തുടങ്ങി അങ്ങോട്ട് മാറുകയായിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും മകളുമുണ്ട്.

അതേസമയം, രാജ്യത്ത് ഇന്ന് മാത്രം 4 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3523 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു.

web desk 1: