X
    Categories: CultureNewsViews

മുസ്‌ലിംകളെ അവഹേളിച്ച് പോസ്റ്റിട്ടത് പൊലീസുകാരനല്ല, സെക്യൂരിറ്റി ജീവനക്കാരന്‍; വിശദീകരണവുമായി കേരള പൊലീസ്

മുസ്ലിംകളെ അവഹേളിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് പൊലീസ് ഉദ്യോഗസ്ഥനല്ലെന്ന് കേരള പൊലീസിന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിതുര സ്വദേശിയായ ഇയാള്‍ വിമുക്ത ഭടനാണെന്നും ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണെന്നും പൊലീസ് അധികൃതര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു.

സെക്യൂരിറ്റി യൂണിഫോം ധരിച്ച ബിനു എന്നയാളുടെ വംശീയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘മേത്തന്മാരുടെ അന്തകനാണ് മോദി. അതുകൊണ്ടാണ് നിങ്ങള്‍ക്ക് കുരുപൊട്ടുന്നത്…’ ഇയാളുടെ പോസ്റ്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ‘ചന്ദ്രിക’ അടക്കമുള്ള മാധ്യങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.

പോലീസുകാരന്റേതെന്ന പേരില്‍ പ്രചരിച്ച പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്. വാസ്തവം വ്യക്തമായതോടെ ചന്ദ്രിക പ്രസ്തുത വാര്‍ത്ത പിന്‍വലിച്ചു. വിവാദ പോസ്റ്റിന്റെ പേരില്‍ പരാതി ലഭിച്ചാല്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: