X

ഒടുവില്‍ ശശി തരൂരിനും ഇംഗ്ലീഷ് വ്യാകരണം തെറ്റി; തിരുത്തി നവമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പുത്തന്‍ ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനും ഒടുവില്‍ വ്യാകരണം പിഴച്ചു. പുതുവത്സര ദിനത്തില്‍ അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായ അക്ഷരത്തെറ്റാണ് തരൂരിനു വിനയായത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചായിരുന്നു ട്വീറ്റ്.

തരൂരിന്റെ ട്വീറ്റ്:

Delighted to have 20,000 live viewers for my #FacebookLive at lunchtime on New Year’s Day! Those whom missed it can view it at leisure on
https://www.facebook.com/ShashiTharoor/videos/10155485107363167/ … @facebook’ ……

തരൂര്‍ ട്വീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം ഒട്ടേറെ പേര്‍ പിഴവു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. പിഴവ് ചൂണ്ടിക്കാട്ടിയവരില്‍ എഴുത്തുകാരനായ സുഹൈല്‍ സേത്തും രംഗത്തുവന്നു. ‘ those who missed’ എന്നതിനു പകരം ‘those whom missed’ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. പിഴവ് ചൂണ്ടിക്കാട്ടി സുഹേല്‍ സേത്തിന്റെ ട്വീറ്റ് ഫോളോവേഴ്‌സ് ഏറ്റുപിടിച്ചതോടെയാണ് ചര്‍ച്ചക്കു ചൂടുപിടിച്ചു.

തൊട്ടു പിന്നാലെ തരൂരും മറുപടിയുമായി രംഗത്തുവന്നു. താനൊരു പാഠം പഠിച്ചുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു തരൂരിന്റെ മറുപടി ട്വീറ്റ്. തെറ്റ് തിരക്കില്‍ സംഭവിച്ചതാണെന്നും ട്വീറ്റ് ബട്ടണ്‍ അമര്‍ത്തും മുമ്പ് പുനര്‍വായന ആവശ്യമാണെന്ന പാഠം താന്‍ പഠിച്ചുവെന്നും അദ്ദേഹം കുറിച്ചു.


കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ട്വീറ്റ് ചെയ്യുന്ന അദ്ദേഹത്തിന് അങ്ങനെ തന്നെ വേണമെന്ന് ചില ഫോളോവേഴ്‌സ് സംഭവം ആഘോഷമാക്കിയതോടെ തരൂരിനെ പിന്തുണ മറ്റു ചിലരും രംഗത്തെത്തി.

chandrika: