X

വോട്ടിം​ഗ് മെഷീൻ പ്രവർത്തിച്ചില്ല; വോട്ട് ചെയ്യാതെ മടങ്ങി മിസോറാം മുഖ്യമന്ത്രി സോറാംതംഗ

മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോ​ഗമിക്കവെ വോട്ട് ചെയ്യാനാകാതെ മടങ്ങി മുഖ്യമന്ത്രി സോറാംതംഗ. വോട്ടിം​ഗ് മെഷീനിൽ തകരാർ‌ വന്നതോടെയാണ് സോറാംതംഗയ്ക്ക് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നത്. ഐസ്വാൾ നോർത്ത്-II അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള 19-ഐസ്വാൾ വെംഗ്ലായ്-I വൈഎംഎ ഹാൾ ബൂത്തിലാണ് സോറംതം​‌​ഗയ്ക്ക് വോട്ടുണ്ടായിരുന്നത്. രാവിലെ തന്നെ മുഖ്യമന്ത്രി വോട്ട് ചെയ്യാൻ ബൂത്തിലെത്തിയിരുന്നു.മിസോറാമില്‍ 40 നിയമസഭാ സീറ്റുകളിലേക്ക് ആണ് വോട്ടെടുപ്പ്. 8.57 ലക്ഷത്തിലധികം വോട്ടർമാരാണ് മിസോറാമിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. 74 പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം

webdesk15: