കാലാവസ്ഥ അനുകൂലമായാൽ ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ ഉടൻ പിടികൂടാൻ ഒരുക്കങ്ങൾ തുടങ്ങി.ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് മോക്ഡ്രിൽ നടത്താനാണ് തീരുമാനം.പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് മോക്ഡ്രിൽ നടത്തുക
കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വയ്ക്കുമെന്നാണ് വിവരം.. ഇത് സംബന്ധിച്ച് ദൗത്യ സംഘത്തിന് വനംവകുപ്പ് നിര്‍ദേശം നല്‍കി. ദൗത്യത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വെള്ളിയാഴ്ച ഉണ്ടായില്ലെങ്കില്‍ മിഷന്‍ ശനിയാഴ്ച നടത്തണമെന്നും നിര്‍ദേശിച്ചതായാണ് വിവരം.
മിഷൻ അരികൊമ്പൻ; ഇന്ന് ഉച്ചക്ക് മോക്ഡ്രിൽ നടത്തും
Tags: arikompan