ഏറെ നേരം കഴിഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് മയക്കുവെടി വയ്ക്കാനുള്ള ദൗത്യം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അരിക്കൊമ്പൻ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ലെന്നാണ് വിവരം.ചിന്നക്കനാലിന്‍റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘമിപ്പോള്‍. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തിൽ നിന്നും മാറി നിൽക്കുകയാണെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി വർദ്ധിക്കും.വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണെന്ന് വനം വകുപ് ഉദ്യഗസ്ഥർ വ്യക്തമാക്കുന്നത്.അതിനിടെ 301 കോളനിക്ക് സമീപം ആനക്കൂട്ടം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്