X

അരിക്കൊമ്പൻ ദൗത്യം അവസാനഘട്ടത്തിലേക്ക്; ഉൾവനത്തിൽ വിട്ടയയ്ക്കുമെന്ന് വനം മന്ത്രി

അരിക്കൊമ്പൻ ദൗത്യം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു കൂട്ടിൽ കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.. ഇപ്പോൾ ദൗത്യസംഘത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് അരിക്കൊമ്പൻ. ബൂസ്റ്റർ ഡോസ് നൽകിയതോടെയാണ് അരിക്കൊമ്പൻ മയങ്ങിയത്. പൂർണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കും. അരിക്കൊമ്പന്റെ കണ്ണ് കറുത്ത തുണി കൊണ്ട് മൂടി കാലുകൾ വടം കെട്ടി ബന്ധിച്ചു. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന് സമീപത്തുളളത്. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ ഉൾവനത്തിലേക്കാണ് വിട്ടയയ്ക്കുകയെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.കൃത്യ സ്ഥലം തനിക്കറിയാം പക്ഷേ പുറത്ത് പറയാനാകില്ല. ഉൾവനത്തിൽ വിട്ടാലും അരിക്കൊമ്പൻ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി

 

webdesk15: