X

ഷിരൂരില്‍ അര്‍ജുനായുള്ള ദൗത്യം; കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനയ്ക്ക് അയക്കും

ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോഗിച്ച് കൂടുതല്‍ സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. തിരച്ചിലിന്റെ ഭാഗമാകാന്‍ റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരിലെത്തും. തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കുവേണ്ടി മംഗളൂരിലെ ഫൊറന്‍സിക് ലാബിലേക്ക് അയക്കും.

ലക്ഷ്മണന്റെ ചായക്കട ഉണ്ടായിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിക്കൂടം തന്നെയാണെന്നാണ് സംശയം. ഇന്നലെയാണ് അസ്ഥിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

റഡാര്‍ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങള്‍ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലന്‍ അറിയിച്ചു.

webdesk13: