X

മാവേലിക്കരയില്‍ യുവതിയെ കാണാതായ സംഭവം; മൃതദേഹാവശിഷ്ടം കണ്ടെത്തി

മാന്നാറില്‍ യുവതിയെ കാണാതായ സംഭവത്തില്‍ സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. 15 വര്‍ഷം മുന്‍പാണ് കലയെ കാണാതായിരുന്നത്. കലയെ മറവുചെയ്‌തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കലയുടെ ഭര്‍ത്താവ് ഇസ്രാഈലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട കലയും ഭര്‍ത്താവ് അനിലും പ്രണയിച്ച് വിവാഹിതരായതാണ്. അനിലിന്റെ ബന്ധുക്കള്‍ക്ക് വിവാഹത്തില്‍ താത്പര്യമില്ലാത്തതിനാല്‍ ബന്ധുവീട്ടിലാണ് കലയെ താമസിപ്പിച്ചിരുന്നത്

കലയെ ഇവിടെ നിര്‍ത്തിയ ശേഷം അനില്‍ അംഗോളയിലേക്ക് ജോലിക്ക് പോയി. കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുടലെടുത്തു. കല വീട്ടിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മകനെ തനിക്ക് വേണമെന്ന് അനില്‍ ആവശ്യപ്പെട്ടു.

പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാര്‍ വാടകക്ക് എടുത്ത് കുട്ടനാട് ഭാഗങ്ങളില്‍ യാത്ര പോയി. ഇതിനിടെ സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി കാറില്‍ വെച്ച് കലയെ കൊലപ്പെടുത്തി. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടു.

മൂന്ന് മാസത്തിന് മുമ്പ് ഇതുസംബന്ധിച്ച് ഒരു ഊമക്കത്ത് മാന്നാര്‍ പോലീസിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയായ ഒരാള്‍ നേരത്തെ ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

webdesk14: