X

കാണാതായ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാണാതായ അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി തുമ്പൂര്‍മുഴിയില്‍ വനത്തില്‍ കൊല്ലപ്പെട്ട നിലിയില്‍. സംഭവത്തില്‍ കൂടെ ജോലി ചെയ്യുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പാണ് കൊല്ലപ്പെട്ട അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിര (26)യെ കാണാതാകുന്നത്.

കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ തുടര്‍ന്ന് ആതിരയുമായി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിടിയിലായ സുഹൃത്ത് അഖില്‍ പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച കാലടി പൊലീസ്, ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖില്‍ പിടിയിലായത്.

webdesk14: