X

കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധുരയിൽ; ‘വ്യാജ പരാതിയും സിപിഐഎം ഭീഷണിയും വേദനിപ്പിച്ചു’

കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈര്‍ അലി മധുരയിലുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. നെന്മാറ പൊലീസ് മധുരയിലെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ചെയ്യാത്ത കാര്യത്തിന്റെ പേരില്‍ സിപിഐഎം തന്നെ വേട്ടയാടുകയാണെന്ന് കാണാതായ സുബൈര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. ‘ജാതിപ്പേര് പറഞ്ഞ് ആരെയും അധിക്ഷേപിച്ചിട്ടില്ല. വ്യക്തിപരമായ പല പ്രശ്‌നങ്ങള്‍ക്കും നടുവിലാണ് ഈ പാര്‍ട്ടി ഭീഷണി. ഞാന്‍ മറ്റൊരു ഉദ്ദേശത്തോടെ തന്നെയാണ് വന്നത്. പക്ഷേ ഞാനൊരു മുസ്ലിം അല്ലെ, അങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോ’- സുബൈര്‍ അലി പറഞ്ഞു. നിലവില്‍ അലിക്കായി പൊലീസ് തമിഴ്‌നാട്ടില്‍ പരിശോധന നടത്തുകയാണ്.

ഓഫീസില്‍ ഒരു കത്തെഴുതിവെച്ച ശേഷമാണ് സുബൈര്‍ അലി പോയത്. സിപിഐഎം ജില്ലാ സെക്രട്ടറി അടക്കം ഭീഷണിപ്പെടുത്തിയത് വേദനിപ്പിച്ചു. സിപിഐഎം വേട്ടയാടുകയാണ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വ്യാജ പരാതി പോലും നല്‍കിയെന്നും സുബൈര്‍ അലി കുറിച്ചു. കൊല്ലങ്കോട് സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം.

‘ഞാനെന്താ ചെയ്യേണ്ടത് എന്ന് സുബൈര്‍ അലി ചോദിക്കുന്നു. എന്തായാലും ഞങ്ങളൊക്കെ കൂടെയില്ലേ എന്ന് അമീര്‍ജാന്‍ ആശ്വസിപ്പിക്കുന്നുണ്ട്. ഞാനൊന്നും ചെയ്യാത്ത കാര്യത്തിനാണ് അവര്‍ എന്റെ തലയില്‍ കയറിയത്. നിങ്ങള്‍ എല്ലാവരും കണ്ടതല്ലേ. സിപിഐഎം അംഗങ്ങള്‍ വന്ന് ബഹളം ഉണ്ടാക്കിയത്, എന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.

വീട്ടിലാണെങ്കിലും ഒത്തിരി പ്രശ്‌നങ്ങളുണ്ട്. അതിനിടയിലാണ് ഇത്. എനിക്കെതിരെ ജാതിപ്പേരു വിളിച്ചു എന്നുപറഞ്ഞ് കേസും കൊടുത്തിരിക്കുന്നു. ഞാന്‍ ആരെയും ജാതിപ്പേര് വിളിച്ചിട്ടില്ല. ഞാനെന്താ ചെയ്യേണ്ടത്. ഞാന്‍ ചെയ്യാത്ത കാര്യത്തിന് എന്തിനാണ് എന്നെ വേട്ടയാടുന്നതെന്നും’ സുബൈര്‍ അലി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

 

 

 

webdesk14: