വള്ളിക്കുന്നം: ആലപ്പുഴ വള്ളിക്കുന്നത്ത് നിന്നും കാണാതായ ദമ്പതികളെ പട്ടാമ്പിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്, ഭാരതി എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇവരെ കുറിച്ച് പിന്നെ വിവരമൊന്നും ലഭിച്ചിരുന്നില്ല.
കുറത്തികാട്ടുള്ള ബന്ധുവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ഇരുവരും വീട് വിട്ടിറങ്ങിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പെയിന്റര്‍ തൊഴിലാളിയാണ് സുരേന്ദ്രന്.
മൃതദേഹങ്ങള്‍ പട്ടാമ്പി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വള്ളിക്കുന്നത്തെ വീട്ടില്‍ സംസ്ക്കരിക്കും. മക്കള്‍: ദീപു,നന്ദു, മരുമക്കള്‍: സവിത, ശാലിനി.