കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ നടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ അന്വേഷണ സംഘം നീരീക്ഷിച്ചുവരികയാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. മാധ്യമവാര്‍ത്തകള്‍ക്ക് താഴെ കമന്റിട്ടവര്‍ക്കെതിരെയും നടി മൊഴി നല്‍കി.
ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയായിരുന്നു നടി മൊഴി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പുറമെ സ്‌ക്രീന്‍ഷോട്ടുകളും നടി പൊലീസിന് കൈമാറി. നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.