തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യം: ബാബാ രാംദേവ് ഹാജരാവണം

പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ നിയമവിരുദ്ധമായി പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബുധനാഴ്ച പരിഗണിച്ച് 2025 മേയ് ആറിന് മാറ്റി.

ബാബാ രാംദേവ് ഹാജരാവാനും നിര്‍ദേശം. അതേസമയം ബുധനാഴ്ച പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായി അവധിയപേക്ഷ നല്‍കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രദര്‍ശിപ്പിച്ച കേസില്‍ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഒന്നാം പ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ കമ്പനിയായ ദിവ്യ ഫാര്‍മസിയാണ്.

ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ കൊടുത്തതിന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ എടുത്ത 29 കേസുകളില്‍ കോഴിക്കോട് എഡിഷനിലെ പത്രത്തില്‍ വന്നത് സംബന്ധിച്ചാണ് കേസ്.

 

webdesk17:
whatsapp
line