X

എംഇഎസ് അണിഞ്ഞ നിഖാബാണ് വലിച്ചൂരേണ്ടതെന്ന് മിസ്ഹബ് കീഴരിയൂര്‍

വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരായി സര്‍ക്കുലര്‍ ഇറക്കിയ എംഇഎസിന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. എംഇഎസ് അണിഞ്ഞ നിഖാബാണ് വലിച്ചൂരേണ്ടതെന്ന് മിസ്ഹബ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മറുപടി.

മിസ്ഹബ് കീഴരിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വസ്ത്ര സ്വാതന്ത്ര്യ ത്തിന്റെ അവകാശ മുഖങ്ങളില്‍ എംഇഎസ് അണഞ്ഞ നിഖാബാണ് (മുഖാവരണം )വലിച്ചൂരേണ്ടത്.
സംഘപരിവാരത്തിന്റെ ന്യൂനപക്ഷ വേര്‍ഷന്‍ എന്ന സമീപനശാസ്ത്രം ചോദ്യങ്ങള്‍ക്ക് വിധേയമാക്കും.
സ്വയം നിര്‍മിത നിയമങ്ങളുടെ പ്രചാരവേലകള്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.
നാട്ടുരാജാക്കളുടെ ആഢ്യ ഭാഷ കടമെടുക്കുന്ന സര്‍ക്കുലറുകള്‍ തീ കൊളുത്തപ്പെടും.
സംവാദസ്ഥലികള്‍ എന്ന മേല്‍വിലാസത്തില്‍ ചാനലുകളിലെ ചാരുകസേരയിലെ മെയ്വഴക്കം മതിയാവില്ല. സമരജ്വാലകളിലെ പ്രതിക്കൂട്ടില്‍ നിന്ന് പറയേണ്ടി വരുന്ന മറുപടികള്‍ക്കെന്ന് ഓര്‍ത്തു കൊള്ളുക.
എംഎസ്എഫ് ഓര്‍മ്മിപ്പിക്കുന്നു.

NB : നിഖാബ് അണിയുന്നവരുടെയും അഴിക്കുന്നവരുടെയും മതപാഠം മറ്റൊരു വഴിക്ക് നടക്കട്ടെ.


chandrika: