X

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. തണ്ടോറപ്പാറ സ്വദേശികളായ മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്പത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മല്‍ മുഹമ്മദ് അന്‍ഷിഫ് (19) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസാണ് പീഡനവിവരം പുറത്തുകൊണ്ടുവന്നത്‌. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒരു സംഘം തന്നെ തട്ടികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കാറില്‍ വെച്ചും വിവിധ ഇടങ്ങളിലായും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

chandrika: