സംസ്ഥാനത്ത് പച്ചമുട്ട കൊണ്ട് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതായി മന്ത്രി വീണജോര്‍ജ് അറിയിച്ചു. സംഭരണം, നിര്‍മാണം, വില്‍പന എന്നിവയാണ് നിരോധിച്ചത്. കുഴിമന്തിക്കും മറ്റുമായാണ് ഇതുപയോഗിക്കുന്നത്. ഹോട്ടല്‍, റെസ്‌റ്റോറന്റ്, വഴിയോരകച്ചവടക്കാര്‍ എന്നിവയുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.
മയോണൈസ് ഉപയോഗിച്ചുള്ള ഭക്ഷണം ഭക്ഷ്യവിഷബാധയുണ്ടാക്കിയതായി പരാതിയുയര്‍ന്നിരുന്നു. സാന്റ് വിച്ച്, ഷവര്‍മ, കുഴിമന്തിക്കൊപ്പം, റൊട്ടിയിലും മറ്റും ഇതുപയോഗിക്കുന്നുണ്ട്. സാല്‍മോണല്ല ബാക്ടീരിയയാണ് ഇതില്‍ പടരുന്നത.് ലാബ് റിപ്പോര്‍ട്ടുകളില്‍ ഇത് വ്യക്തമായിരുന്നു. അതേസമയം പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കാവുന്നതാണ്. വെജിറ്റബിള്‍ വസ്തുക്കളോ ഇതിനുപയോഗിക്കാം.
സംസ്ഥാനത്ത് പച്ചമുട്ട കൊണ്ട് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു
Tags: foodsafetymonise