X

മൂന്നാറില്‍ താപനില മൈനസ്; സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്

മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിലെത്തി. മാട്ടുപ്പെട്ടി മേഖലയിലാണ് താപനില മൈനസിലെത്തിയത്. ലക്ഷ്മിയില്‍ 2 ആണ് താപനില. തണുപ്പും മഞ്ഞുവീഴ്ചയും കഠിനമാണെങ്കിലും സഞ്ചാരികള്‍ വര്‍ധിക്കുകയാണ്.

പുതുവത്സരാഘോഷത്തിനായി ഈ മാസം 31 വരേക്ക് ഹോട്ടല്‍, റീസോര്‍ട്ട് എന്നിവിടങ്ങളിലെ ബുക്കിംഗ് തീര്‍ന്നു. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ച വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്തൂസ് ചുഴലിക്കാറ്റാണ് കാരണം. കാലാവസ്ഥാ വ്യതിയാനം തേയില കൃഷിക്ക് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.

Test User: