X
    Categories: keralaNews

പ്ലസ് വണ്‍ സീറ്റിലെ കുറവ്: തെക്കും വടക്കും വേര്‍തിരിക്കുന്നതിനെതിരെ മന്ത്രി ശിവന്‍കുട്ടി; വിമര്‍ശനം

പ്ലസ് വണ്‍ സീറ്റിലെ കുറവ്: തെക്കും വടക്കും വേര്‍തിരിക്കുന്നതിനെ വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിമര്‍ശനം. മലബാര്‍ മേഖലയില്‍ 50000 സീറ്റുകളുടെ കുറവുണ്ടാകുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ അധികം സീറ്റുകളാണുള്ളതെന്നത് പതിവായ പരാതിയാണ്. ഇതിനെയാണ് മന്ത്രി തെറ്റായി വ്യാഖ്യാനിക്കുന്നത്. ഇത് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വടക്കന്‍ ജില്ലകളോടുളള സമീപനത്തെയാണ് കാട്ടുന്നതെന്നാണ് പരാതി.

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ട്. അവര്‍ കഴിഞ്ഞ തവണയും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നവര്‍ക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും ഇത്തരത്തില്‍ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
വ്യാജവാര്‍ത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാര്‍ത്ത നല്‍കിയതിന് ശേഷം ഞങ്ങള്‍ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധര്‍മമല്ല. അതിന് ശേഷം വീണ്ടും ഞങ്ങള്‍ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ല.
പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുന്‍ വര്‍ഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തില്‍ പഠനാവസരം ഉണ്ടാകും.
‘എല്ലാം കിട്ടുന്നവര്‍ കിട്ടാത്തവരോട് കിട്ടണം എന്ന് പറഞ്ഞതിന് തെക്കും വടക്കും വിഭവ വിതരണം തുല്യമായിരിക്കണം സര്‍ വടക്ക് കുറെ അണ്‍ ഐഡഡ് ഉള്ളത് സര്‍ക്കാരിന്റെ നേട്ടമാണ് എന്നെങ്കിലും പറയൂ സര്‍ എന്നാണ് മന്ത്രിക്ക് ഒരു മറുപടി.

‘എന്തുകൊണ്ട് മലബാറില്‍ പ്ലസ് ടുവിന് ആവശ്യമായ സീറ്റുകള്‍ ലഭ്യമാകുന്നില്ല വിദ്യാര്‍ത്ഥികള്‍ക്ക് അവരാഗ്രഹിക്കുന്ന വിഷയങ്ങളില്‍ തുടര്‍പഠനം സാധ്യമാകുന്നില്ല …
മുമ്പ് ആരും ചെയ്തിട്ടില്ല എന്നത് ഇപ്പോള്‍ ചെയ്യാതിരിക്കുന്നതിന് ന്യായീകരണമല്ല…- മറ്റൊരാള്‍ പ്രതികരിച്ചു.

 

 

 

Chandrika Web: