കേന്ദ്രആഭ്യന്തരസഹമന്ത്രിയും ബി.ജെ.പി പശ്ചിമബംഗാള്‍ നേതാവുമായ നിതീഷ് പ്രമാണിക്ക് ബംഗാളിലെ പ്രാദേശികകോടതിയുടെ അറസ്റ്റ് വാറണ്ട്. 13 വര്‍ഷം മുമ്പ് ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലാണ് ഉത്തരവ്. ബംഗാളിലെ അലിപുര്‍ ദാര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
2009ലാണ് രണ്ട് ജ്വല്ലറികളില്‍ മോഷണം നടന്നത്. മറ്റൊരു പ്രതിക്കെതിരെയും ഇതേ കേസില്‍ വാറണ്ടുണ്ട്. കോടതിയുടെ ഉത്തരവ് മന്ത്രി ഇതുവരെയും അനുസരിച്ചിട്ടില്ല. ബംഗാള്‍ പൊലീസെത്തി അറസ്റ്റ് നടത്തിയേക്കും. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ കീഴില്‍ 2019ലാണ് പ്രമാണി മന്ത്രിയായത്.
മോഷണക്കേസില്‍ ബി.ജെ.പി കേന്ദ്രമന്ത്രി പ്രതിയാകുന്നത് ഇതാദ്യമാണ്.
കുച്ച് ബിഹാര്‍ എം.പിയാണ് 36ാകരനായ നിതീഷ് പ്രമാണി.