X
    Categories: MoreViews

ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ ദേശീയ കാമ്പയിന്‍, നാളെ കോഴിക്കോട്ട് മുസ്‌ലിംലീഗ് റാലി

 

ജുനൈദിന്റ സഹോദരന്‍ പങ്കെടുക്കും, പൊതുസമ്മേളനം ബീച്ചില്‍

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്‌ലിം-ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ രാജ്യവ്യാപകമായി മുസ്‌ലിംലീഗ് നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി നാളെ കോഴിക്കോട്ട് ബഹുജന റാലി നടക്കും. മൂന്ന് മണിക്ക് മുതലക്കുളത്ത് നിന്നാരംഭിക്കുന്ന റാലിയും തുടര്‍ന്ന് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനവും അനീതിക്കും അക്രമത്തിനുമെതിരായ മതേതര കേരളത്തിന്റെ പ്രതിഷേധമാവും. ഹരിയാനയിലെ ബല്ലഭ്ഘട്ടില്‍ മതവൈരത്താല്‍ ഒരു സംഘം അക്രമികള്‍ ട്രെയിനില്‍ വെച്ച് ക്രൂരമായി കൊല ചെയ്ത ജൂനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീനും സമ്മേളനത്തില്‍ സംബന്ധിക്കും. ജുനൈദിന്റെ വീട്ടില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ മുസ്്‌ലിം ലീഗ് പ്രതിനിധി സംഘത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കൂടുംബം ഹാഷിമിനെ കോഴിക്കോട്ടേക്ക് സമ്മേളനത്തിന് അയക്കുന്നത്. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം മുസ്്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി തുടങ്ങിയ നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യും

chandrika: