X
    Categories: indiaNews

ന്യൂനപക്ഷങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം: കേന്ദ്രം

ന്യൂഡല്‍ഹി: മത ന്യൂനപക്ഷങ്ങളേയും ഭാഷാ ന്യൂനപക്ഷങ്ങളേയും തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിനകത്ത് ഭാഷ, മത ന്യൂനപക്ഷങ്ങളാരെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നതിന് മാര്‍ഗ നിര്‍ദേശം ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ് നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അവര്‍ക്ക് ന്യൂനപക്ഷാവകാശങ്ങള്‍ ലഭ്യമാക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഹിന്ദു, ബഹായ്, ജൂത മതക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാനങ്ങളടക്കം അവരുടെ താല്‍പര്യത്തിനനുസരിച്ച് തുറക്കാമെന്നും ന്യൂനപക്ഷ പദവിക്കായി സംസ്ഥാന തലത്തില്‍ തന്നെ അപേക്ഷിക്കാമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നു.

Test User: