‘ചെറുകിട വ്യവസായ മന്ത്രാലയങ്ങളെ രാജ്യാന്തര വ്യാപാരത്തില്‍ പിന്തുണക്കും’; ലോക്‌സഭയില്‍ സമദാനിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

2019 മുതല്‍ 2024 വരെയുള്ള കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം 29.58 കോടി കടങ്ങള്‍ പ്രധാന്‍ മന്ത്രി മുദ്ര യോജന (പി.എം.എം.വൈ) പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്തതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു. എം.എസ്.എം.ഇ കളെ പിന്തുണക്കാനും രാജ്യാന്തര വ്യാപാരത്തില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നിരവധി നടപടികള്‍ എടുത്തുവരുന്നുണ്ട്. കയറ്റുമതി സൗകര്യപ്പെടുത്താനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഉല്‍പ്പന്നങ്ങളുടെ വിപണിസാധ്യതയും സേവനങ്ങളും വര്‍ദ്ധിപ്പിക്കാനായി രാജ്യാന്തര സഹകരണ പദ്ധതി നടപ്പിലാക്കുക, എം.എസ്.ഇ കളുടെ പ്രാപ്തിയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനായി ക്ലസ്റ്റര്‍ വികസന പരിപാടി ഏര്‍പ്പെടുത്തുക, ജില്ലാതല കയറ്റുമതി ഹബ്ബ് കൊണ്ടുവരിക തുടങ്ങിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

മുദ്ര പദ്ധതിക്ക് കീഴില്‍ കടം അനുവദിക്കുന്നതിന് വേണ്ടി ലഭിച്ച അപേക്ഷകളെയും എം.എസ്.ഇ കളെ പിന്തുണക്കുന്നതിനെയും രാജ്യാന്തര വ്യാപാരത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെയും പദ്ധതി തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടി സഹായകരമായ രീതിയില്‍ വികസിപ്പിക്കുന്നതിനെയും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

webdesk18:
whatsapp
line