X
    Categories: gulfNews

രാജ്യത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനമൊരുക്കി ഹജ്ജ്-ഉംറ മന്ത്രാലയം

ഉംറ സീസണില്‍ രാജ്യത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനമൊരുക്കി 2,764 ലധികം സ്ഥാപനങ്ങള്‍. ഹജ്ജ്-ഉംറ മന്ത്രാലയമാണ് തീര്‍ഥാടകര്‍ക്ക് ഒരുക്കിയ പുതിയ സേവനത്തെ കുറിച്ച് വ്യക്തമാക്കിയത്. രാജ്യത്തിന് പുറത്ത് നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം നേടാനാകും.

വിവിധ നഗരങ്ങളിലായാണ് ആരോഗ്യ സേവനം നല്‍കുന്നതിനുള്ള സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മക്കയിലേക്കും മദീനയിലേക്കും വരുന്ന തീര്‍ഥാടകര്‍ക്ക് 151 ആശുപത്രികളും 773 ആരോഗ്യകേന്ദ്രങ്ങളുമാണ് സേവനം നല്‍കുന്നത്. കൂടാതെ 1,840 ലബോറട്ടറിയും പങ്ക്‌ചേര്‍ന്നിട്ടുണ്ട്. വിഷന്‍ 2030 മുന്‍നിര്‍ത്തിയാണ് ഹജ്ജ്-ഉംറ മന്ത്രാലയം ഈ സേവനം ആരംഭിച്ചത്.

Test User: