തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം കേസ് എടുത്താല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സരിത എസ് നായരുടെ ലൈംഗികാരോപണ കേസിലും നടപടി വൈകുമെന്നാണ് വിവരം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ മാസം 11ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.