ഓണം സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ഗവര്‍ണറെ ക്ഷണിച്ച് സര്‍ക്കാര്‍. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ചത്. ഗവര്‍ണര്‍ക്ക് ഓണക്കോടിയും മന്ത്രിമാര്‍ സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. ക്ഷണിക്കാത്തതിലുളള അതൃപ്തി ഗവര്‍ണര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഓണം അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവര്‍ണര്‍ ആഘോഷിച്ചത്. അടുത്തദിവസം ഡല്‍ഹിക്കു തിരിക്കുന്ന ഗവര്‍ണര്‍ ഓണത്തിനു മുന്‍പു കേരളത്തില്‍ മടങ്ങിയെത്തും. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചത്.