ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവെച്ചിരിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് ഇന്ന് മന്ത്രിമാര്‍ നേരിട്ട് എത്തി സര്‍ക്കാറിന്റെ ഭാഗം വിശദീകരിക്കും. നാലു മന്ത്രിമാരാണ് അതിനായി ഇന്ന് രാജ്ഭവിനിലേക്ക് പോകുക. രാത്രി 8 മണിയോടെയാണ് സന്ദര്‍ശനം. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്.
മന്ത്രിമാര്‍ക്കായി ഗവര്‍ണര്‍ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാര്‍ നേരിട്ട് എത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ബില്ലില്‍ ഒപ്പിടുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതില്‍ തന്നെ സര്‍വ്വകലാശാല ബില്ലുകള്‍ അടക്കമുളതില്‍ ഗവര്‍ണര്‍ ഒപ്പിടുന്ന കാര്യം സംശയത്തിലാണ്.