കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളം 30-35 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ച് നടപ്പാക്കും. മന്ത്രിമാരുടെ ശമ്പളം ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് 2018ല്‍ ഉയര്‍ത്തിയിരുന്നു. അതിന് പുറമെയാണ് ഈ വര്‍ധന. നിലവില്‍ 97,429 രൂപയാണ് മന്ത്രിമാരുടെ ശമ്പളം. ഇതില്‍ അലവന്‍സുകളും ഉള്‍പെടും. വര്‍ധന നടപ്പിലാക്കുമ്പോള്‍ ഇത് ഒന്നേകാല്‍ ലക്ഷമായി ഉയരും. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായരെ കമ്മീഷനായി നിയോഗിച്ചത് ഏതാനും മാസം മുമ്പാണ്. രണ്ടാഴ്ച മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശുപാര്‍ശ നടപ്പാക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയാകും സര്‍ക്കാരിന് വന്നുചേരുക. ഇതോടൊപ്പം എം.എല്‍.എമാരുടെ ശമ്പളവും വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കാനാണ ്‌സര്‍ക്കാര്‍ നീക്കം. എം.എല്‍.എമാരുടെ ശമ്പളം നിലവില്‍ എഴുപതിനായിരമാണ്. ഇത് ഒരുലക്ഷത്തോളമായി ഉയരും.