തിരുവനന്തപുരം:വനിതകള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്ത് സംസ്ഥാന മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി.
30 വനിത ഉദ്യോഗസ്ഥരടക്കം 70 പേരടങ്ങുന്ന ഗ്രൂപ്പിലേക്കാണ് ഇയാള്‍ നീലച്ചിത്രം പോസ്റ്റു ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വനിത ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചെങ്കിലും വിവാദമാക്കിയാല്‍ സ്ഥലംമാറ്റുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
അര്‍ദ്ധരാത്രിയോടെ ഇട്ട പോസ്റ്റ് മിക്കവരും അടുത്ത ദിവസം രാവിലെയാണ് കണ്ടത്. തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെ ഗ്രൂപ്പ് അഡ്മിന്റെ സഹായത്തോടെ അഡീഷണല്‍ പി.എസ് മുഴുവന്‍ ആളുകളെയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഓപ്ഷനുണ്ടായിട്ടും അത് ചെയ്യാതെ ആളുകളെ പുറത്താക്കുകയാണ് ചെയ്തതെന്ന് ആക്ഷേപമുണ്ട്.
മന്ത്രിയുടെ ഓഫീസില്‍ സ്ഥലംമാറ്റം ഉള്‍പ്പെടെ സുപ്രധാന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നത്. വിവാദമായതോടെ, കൈയബദ്ധം സംഭവിച്ചതാണെന്ന് പറഞ്ഞ് വകുപ്പിലെ ഉന്നതന്‍ ഇയാളെ സഹായിക്കാന്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്.