തൊഴിൽ -വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമന് സ്ഥിര നിയമനം നൽകി. സർക്കാരിന്റെ തൊഴിൽ പരിശീലന സ്ഥാപനമായ തിരുവനന്തപുരം ജില്ലയി ലെ കിലെ യിലാണ് ഡിവൈഎഫ്ഐ നേതാവിന് സ്ഥിരം നിയമനം നൽകിയത്. മന്ത്രി നിരവധി തവണ ഇതിനായി സമ്മർദ്ദം ചെലുത്തിയതായി പറയപ്പെടുന്നു.
മന്ത്രിയുടെ നിർദ്ദേശം സംസ്ഥാന ധന വകുപ്പ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി നിരാകരിച്ചെങ്കിലും മന്ത്രി സ്ഥിരമായി ഇതിനുവേണ്ടി സമ്മർദ്ദം ചെലുത്തിയതായാണ് വിവരം . 20021 ലാണ് സൂര്യ ഹേമനെ പബ്ലിസിറ്റി അസിസ്റ്റൻറ് ആയി നിയമിച്ചത്. തുടർന്ന് കരാർ നിയമനം നൽകി .എന്നാൽ ജൂലൈയിൽ കരാർ നിയമനം സ്ഥിരമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് കത്ത് നൽകി.
ഇത് ധനകാര്യ വകുപ്പ് നിരാകരിച്ചു. സംസ്ഥാനസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനം എന്നായിരുന്നു ധനവകുപ്പിന്റെ വിശദീകരണം .എന്നാൽ മന്ത്രി ശിവൻകുട്ടി സൂര്യ ഹേമന് വേണ്ടി നിരന്തരം കത്ത് അയക്കുകയായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടാൽ കുടുംബം പട്ടിണിയിലാകും എന്നായിരുന്നു മന്ത്രി ശിവൻകുട്ടി നൽകിയ കത്ത്. സംസ്ഥാന സർക്കാരിലെ തൊഴിൽ ഇഷ്ടംപോലെ വേണ്ടപ്പെട്ടവർക്ക് നൽകുന്നതിന് ഉള്ള ഏറ്റവും വലിയ തെളിവായി സൂര്യയുടെ നിയമനം .25500 രൂപ ശമ്പളനിരക്കിലാണ് നിയമിച്ചത്. സംഭവം വിവാദമായതോടെ താൻ അങ്ങനെ കത്തു നൽകിയിട്ടില്ലെന്നും സാധാരണയായി നൽകുന്ന കത്താണെന്നുമാണ് മന്ത്രി ശിവൻകുട്ടിയുടെ വിശദീകരണം