തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥക്കു വിചിത്ര കാരണം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡിലെ കുഴികള്‍ക്കു കാരണം കാലാവസ്ഥാ വ്യതിയാനമെന്നാണെന്നാണ് മന്ത്രിയുടെ വാദം. പൊതുമരാമത്ത് വകുപ്പിന്റേതല്ലാത്ത റോഡിന്റെ കാര്യത്തിലും പഴി കേള്‍ക്കേണ്ടി വരുന്നത് സംസ്ഥാനമാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
റോഡു നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അറ്റകുറ്റ പണി നടത്തി ഒരു മാസത്തിനകം പെരുമ്പാവൂര്‍-ആലുവ റോഡ് തകര്‍ന്നതിലെ കാരണമെന്താണെന്ന് പരിശോധിക്കും. വിജിലന്‍സ് അന്വേഷണത്തിലൂടെ ഇതുസംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.