X

സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് കോടതിയിൽ ഹാജരായി. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായ മന്ത്രിക്ക് ജാമ്യം ലഭിച്ചു. 2018ൽ ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചിനിടെയാണ് പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മുഹമ്മദ് റിയാസ് പ്രതിയായത്. സമരത്തിനിടെ സംഘര്‍ഷമുണ്ടായ കേസിൽ മന്ത്രിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തെന്ന കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. 10 പ്രതികളാണ് കേസില്‍ ഉള്ളത്. 13,000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

webdesk14: