ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി പി. രാജീവ്. ആദ്യഘട്ട ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉറപ്പുനല്‍കി. ഇന്നലെ വൈകീട്ട് 7.30ഓടെയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മന്ത്രിയെത്തിയത്.
ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് മന്ത്രിമാര്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങളെ കാണാനെത്തുന്നത്.